Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം 15ന്
12/08/2017

വൈക്കം: ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 58, 61 ബൂത്തുകളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് പടിഞ്ഞാറെക്കര അഞ്ചുതൈക്കല്‍ മണ്ഡലം പ്രസിഡന്റ് ബിന്‍സിന്റെ വസതിയില്‍ വെച്ച് നടത്തും. ആഘോഷപരിപാടികളുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, കുടുംബസംഗമം, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ആദരിക്കല്‍, വൃക്ഷ തൈ നടീല്‍ എന്നിവ നടക്കും. കുടുംബസംഗമം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം. എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി, ഡി.സി.സി. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വി. ബിന്‍സ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായ ടി.കെ വേണുഗോപാല്‍, പി.ഒ ആഗസ്തി എന്നിവര്‍ അറിയിച്ചു.