സൗജന്യ സ്പോക്കണ് ഇംഗ്ലീഷ് കോഴ്സ്
12/08/2017
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 12 വരെ സൗജന്യ സ്പോക്കണ് ഇംഗ്ലീഷ് കോഴ്സ് നടത്തും. എസ്.എസ്.എല്‍.സി പാസായ, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധിയില്ല. 19 വരെ ലൈബ്രറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446758517, 9477665177.