Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ ട്രാഫിക് പരിഷ്‌കാരം തികച്ചും സ്വാഗതാര്‍ഹമെന്ന് ഹരിത റസിഡന്‍സ് അസോസിയേഷന്‍.
11/08/2017

വൈക്കം: ക്ഷേത്രനഗരമായ വൈക്കത്ത് വളരെ നാളുകളായി അനുഭവപ്പെട്ടു കൊണ്ടിരുന്ന രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമായി നടപ്പില്‍ വരുത്തിയ പുതിയ ട്രാഫിക് പരിഷ്‌കാരം തികച്ചും സ്വാഗതാര്‍ഹമെന്ന് ഹരിത റസിഡന്‍സ് അസോസിയേഷന്‍. കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച ദളവാക്കുളം ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ ട്രാഫിക് പരിഷ്‌ക്കാരം വൈക്കം നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുഗമമായി യാത്ര ചെയ്യുന്നതിന് അവസരമൊരുക്കുന്നതാണെന്ന് അസോസിയേഷന്‍ യോഗം അഭിപ്രായപ്പെട്ടു. പടിഞ്ഞാറെ ഗോപുരനട മുതല്‍ കച്ചേരിക്കവല വരെ റോഡിനിരുവശത്തുമുള്ള അനാവശ്യമായ പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുവാന്‍ പോലീസിന്റെ കര്‍ശനമായ ഇടപെടല്‍ അനിവാര്യമാണ്. തലയോലപ്പറമ്പ് വഴി വൈക്കത്തേക്ക് വരുന്ന ബസുകള്‍ നേരിട്ട് ലിങ്ക് റോഡിലേക്ക് പ്രവേശിക്കാതെ 150 മീറ്റര്‍ അകലെയുള്ള വലിയകവല ചുറ്റി ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന തരത്തില്‍ പുനക്രമീകരിച്ചാല്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ ജനങ്ങളുടെ യാത്രാസൗകര്യത്തിന് വളരെ ഉപകാരപ്രദമായിരിക്കുമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദനന്‍, പി എം സന്തോഷ് കുമാര്‍, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, പി എം സുനില്‍കുമാര്‍, നന്ദുലാല്‍ വി, വിനോദ് പാരിക്കാപ്പള്ളി, ഹാരിഷ് മോഹനന്‍ ടി.കെ തുടങ്ങിയവര്‍ സംസാരിച്ചു.