Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെസ്സ് ടൂര്‍ണമെന്റ് തുടങ്ങി.
11/08/2017
കോട്ടയം സഹോദയയുടെ നേതൃത്വത്തില്‍ 116 സ്‌കൂളുകള്‍ പങ്കെടുത്ത ചെസ്സ് ടൂര്‍ണമെന്റ് സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കോട്ടയം സഹോദയയുടെ നേതൃത്വത്തില്‍ സി ബി എസ് ഇ സ്‌കൂളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ചെസ്സ് ടൂര്‍ണമെന്റ് വൈക്കം വാര്‍വിന്‍ സ്‌കൂളില്‍ തുടങ്ങി. സഹോദയയുടെ കീഴിലുള്ള 116 സ്‌കൂളുകളിലെ മുന്നൂറിലധികം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി എന്നീ നാല് കാറ്റഗറിയില്‍ നിന്നായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളാണ് നടത്തിയത്. സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേരള ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ജി രഘുനാഥപിള്ള, അഡ്മിനിസ്‌ട്രേറ്റര്‍ സൂരജ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മാനേജര്‍ അന്നമ്മ ജോര്‍ജ്ജ്, വൈസ് പ്രിന്‍സിപ്പാള്‍ സരിമപിള്ള, സി കെ പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരം 12ന് സമാപിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.