Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യസമര ബോധവല്‍ക്കരണ സന്ദേശ
11/08/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ എത്തിയ സ്വാതന്ത്ര്യസമര ബോധവല്‍ക്കരണ സന്ദേശ യാത്രയുടെ സ്വീകരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് രേഖ വെള്ളത്തൂവല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അടിമാലി നളന്ദ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 7ന് തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട് 15ന് മൂന്നാറില്‍ സമാപിക്കുന്ന സ്വാതന്ത്ര്യസമര ബോധവല്‍ക്കരണ സന്ദേശ യാത്രയ്ക്ക് വൈക്കത്ത് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്റ്റുഡന്‍സ് പോലീസ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് അംഗങ്ങള്‍, നാഷണല്‍ സര്‍വ്വീസ് വിഭാഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി. സ്വീകരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് രേഖ വെള്ളത്തൂവല്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷാജി മാടയില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സി എസ് റെജി കുമാര്‍, കോര്‍ഡിനേറ്റര്‍ പ്രീത ഭാസ്‌ക്കര്‍, പ്രിന്‍സിപ്പാള്‍മാരായ പി ആര്‍ ബിജി, കെ വി പ്രദീപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ പി ടി ജിനീഷ്, കെ കെ നാണപ്പന്‍, സത്യന്‍ കോനാട്ട്, സാബു കോക്കാട്ട്, ഷാജി റ്റി കുരുവിള, പ്രിയ ഭാസ്‌ക്കര്‍, ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.