Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ ഉല്‍പ്പന്ന വിപണന മേള
11/08/2017
ഓണത്തോടനുബന്ധിച്ചു നടക്കുന്ന കയര്‍ ഉല്‍പ്പന്ന വിപണന മേളയുടെ കയര്‍ഫെഡ് ഷോറും ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഓണത്തോടനുബന്ധിച്ചു നടക്കുന്ന കയര്‍ ഉല്‍പ്പന്ന വിപണന മേളയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിച്ചു. വൈക്കത്ത് പടിഞ്ഞാറെ നടയിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് കയര്‍ ഉല്‍പ്പന്ന വിപണന മേളയുടെ കയര്‍ഫെഡ് ഷോറും പ്രവര്‍ത്തിക്കുന്നത്. ആദ്യ വില്‍പ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ ശശികുമാര്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു കണ്ണേഴത്ത്, കയര്‍ പ്രോജക്ട് ഓഫീസര്‍ സുധാവര്‍മ്മ, കയര്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം എം കെ ശീമോന്‍, കയര്‍ഫെഡ് ഷോറൂം മാനേജര്‍ സാദ്ദിഖ്, കയര്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.