Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനം നടത്തി
11/08/2017

വൈക്കം: എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ലോങ് മാര്‍ച്ചിനുനേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എസ്.ബിജു, എം.പി സാനു, അഡ്വ. എം.ജി രഞ്ജിത്ത്, അശ്വിന്‍ വേണുഗോപാല്‍, ഭൈര, പി.ആര്‍ ശരത്കുമാര്‍, എസ്.അഭിലാഷ്, അരുണ്‍ജിത്ത്, ഹരിമോന്‍, പി.എസ് അര്‍ജ്ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബ്രഹ്മമംഗലം: എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ലോങ് മാര്‍ച്ചിനുനേരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ബ്രഹ്മമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ പുഷ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു, കെ.സി നയനന്‍, പി.സി.ഹരിദാസന്‍, അഖില്‍ദേവ്, അപ്പു എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് അര്‍ജുന്‍, സുഖലാല്‍, അമല്‍, വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.