Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്ത പരിശോധന ക്യാമ്പ് നടത്തി
11/08/2017
തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ രക്തപരിശോധന ക്യാമ്പ് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 'നമ്മുടെ ആരോഗ്യം' പരിപാടിയുടെ ഭാഗമായി സൗജന്യ രക്തപരിശോധന ക്യാമ്പും, രക്തദാന കര്‍മസേന രൂപീകരണവും നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം കെ.എസ് സാജുമോന്‍, കരയോഗം സെക്രട്ടറി കെ.പി രാജേഷ്, സുരേഷ്‌കുമാര്‍, ഡി.കെ രാജഗോപാല്‍, വിനോദ്കുമാര്‍, സിനി ദിലീപ്, ശശിധരന്‍ നായര്‍, അശ്വനികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.