Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പശാലയും സെമിനാറും
11/08/2017

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 12ന് ഏകദിന ശില്‍പശാലയും 'അന്നം=ഔഷധം' സെമിനാറും സംഘടിപ്പിക്കും. രാവിലെ ഒന്‍പതിന് കെ.ആര്‍.നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ സയന്റിസ്റ്റ് ഡോ. ഇ.സജീവ് കുമാര്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് ചൊറികണം ഫ്രൈ, ചെമ്പരത്തി ഇല തോരന്‍, നിലമുരിങ്ങ പച്ചടി, പ്ലാക്കാടി ഇല പരിപ്പുകറി, പനിച്ചിയില ചമ്മന്തി, മഷിത്തണ്ട് സലാഡ്, വള്ളി ഉഴിഞ്ഞ രസം, പവല്‍ ഇല ഇഞ്ചിതൈര്, ക്യാരറ്റ് പായസം ഉള്‍പ്പെടെ 'കളകള്‍' കൊണ്ടുള്ള സദ്യയും നടക്കും. കള സദ്യുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കും. ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഒ.കെ മോഹനന്‍, വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സെമിനാറിലും, കളസദ്യയിലും പങ്കെടുക്കുവാന്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 04829 257989, 9447572164.