Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക വികസന സമിതിയുടെ യോഗം
11/08/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കാര്‍ഷിക വികസന സമിതിയുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് റ്റി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കരിയാര്‍ സ്പില്‍വേയുടെ നിര്‍മ്മാണത്തില്‍ വന്ന അപാകതകള്‍ കാര്‍ഷിക സമിതി അംഗങ്ങള്‍ എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതും അടക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ കോട്ടയം ജില്ലാ കളക്ടറെയും ജനപ്രതിനിധികളെയും കൂടി ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു.