Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലം സമ്മേളനവും ഹിരോഷിമ-നാഗസാക്കി ദിനാചരണവും നടത്തി.
10/08/2017
ഐപ്‌സോ മണ്ഡലം സമ്മേളനവും ഹിരോഷിമ- നാഗസാക്കി ദിനാചരണവും വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെ വൈക്കം മണ്ഡലം സമ്മേളനവും ഹിരോഷിമ-നാഗസാക്കി ദിനാചരണവും നടത്തി. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ ദിനാചരണവും സമ്മേളനവും ദേശീയ സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ പി റോയി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി.എന്‍ രമേശന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, സി പി ഐ വൈക്കം മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, എന്‍ അനില്‍ബിശ്വാസ്, കെ പ്രസന്നന്‍, ആര്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. ഐപ്‌സോ ജില്ലാ സെക്രട്ടറി ബൈജു വയലത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ ഭാരവാഹികളായി രാജന്‍ അക്കരപ്പാടം (പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടന്‍ (സെക്രട്ടറി), ബിജു ഗോപാല്‍, ആര്‍ ബിജു, കെ വി സുമ (വൈസ് പ്രസിഡന്റുമാര്‍), പി സോമന്‍പിള്ള, അഡ്വ. എം ജി രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സിന്ധു മധുസൂദനന്‍ സ്വാഗതവും ഐപ്‌സോ മണ്ഡലം സെക്രട്ടറി ബിബിന്‍കുമാര്‍ നന്ദിയും പറഞ്ഞു.