Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക സാക്ഷരതാ സെമിനാറും സ്വയം തൊഴില്‍ വായ്പാ മേളയും നടത്തി
10/08/2017
സഹൃദയ വെസ്‌കോ ക്രഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തോട്ടകത്ത് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ സെമിനാറിന്റെയും വായ്പാമേളയുടേയും ഉദ്ഘാടനം സിസ്റ്റര്‍ ജസീന സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സ്ത്രീകളിലെത്തിച്ചേരുന്ന സാമ്പത്തിക സഹായങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുമ്പോഴാണ് ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്കൃതമാകുന്നതെന്ന് വൈക്കം ഫൊറോനാ വികാരി ഫാ. പോള്‍ ചിറ്റിനപിള്ളി അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ സഹൃദയയുടെ മൈക്രോ ഫിനാന്‍സ് വിഭാഗമായ വെസ്‌കോ ക്രഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തോട്ടകം പള്ളിയില്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വൈക്കം മേഖലാതല സാമ്പത്തിക സാക്ഷരതാ സെമിനാറിന്റെയും സ്വയം തൊഴില്‍ വായ്പാ മേളയുടെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജസീന സെബാസ്റ്റ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ സുകൃതം പ്രകൃതി വിചാരം പരിസ്ഥിതി, ആരോഗ്യ പരിപോഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കറിവേപ്പ് തൈ വിതരണത്തിന്റെ ഉദ്ഘാടനം സഹൃദയ വൈക്കം മേഖലാ ഡയറക്ടര്‍ ഫാ. ബൈജു ഇടശേരി നിര്‍വഹിച്ചു. ബിഷപ്പ് തോമസ് ചക്യത്ത് രചിച്ച സഹൃദയ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ഞാനും എന്റെ ഭൂമിയും ഞാനും എന്റെ സമൂഹവും' പുസ്തകത്തിന്റെ മേഖലാതല വിതരണോദ്ഘാടനം തോട്ടകം പള്ളി വികാരി ഫാ.ഫ്രാങ്കോ ചുണ്ടന്‍ നടത്തി. 28 സംഘങ്ങള്‍ക്കായി 60 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പയായി യോഗത്തില്‍ വിതരണം ചെയ്തു. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ ലിസി ജോര്‍ജ്ജ്, ഷിനു ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. വെസ്‌കോ ക്രഡിറ്റ് മാനേജര്‍ സി.ജെ പ്രവീണ്‍ സാമ്പത്തിക സാക്ഷരതാ സെമിനാറിന് നേതൃത്വം നല്‍കി.