Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി ബി എസ് ഇ സ്‌കൂളുകള്‍ക്കായി നടത്തപ്പെടുന്ന ചെസ്സ് മത്സരം 11, 12 തീയതികളില്‍ വാര്‍വിന്‍ സ്‌കൂളില്‍ നടക്കും
10/08/2017

വൈക്കം: കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തില്‍ സി ബി എസ് ഇ സ്‌കൂളുകള്‍ക്കായി നടത്തപ്പെടുന്ന ചെസ്സ് മത്സരം വൈക്കം വാര്‍വിന്‍ സ്‌കൂള്‍ മെയിന്‍ ക്യാമ്പസില്‍ 11നും 12നുമായി നടക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരമാണ് നടത്തുന്നത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെയാണ് മത്സരം. ഇന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം രാവിലെ 9.30ന് സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ജില്ല ചെസ്സ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ചെസ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് ചീഫ് ആര്‍ബിറ്ററായിരിക്കും.