കരിദിനം ആചരിച്ചു.
10/08/2017
കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ജില്ലാകമ്മറ്റി വൈക്കം ഹെഡ്പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എം ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: 1950 -ലെ പ്രസിഡന്‍ഷ്യല്‍ ഓഡര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വൈക്കം ഹെഡ്പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എം ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് റ്റി എ മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ: സുശീല്‍ സൈമണ്‍, എം സി ജോയി, കെ ജെ ചാക്കോ, ജോണ്‍ലി, പി എം മാത്തുക്കുട്ടി, റ്റി സി കുര്യാക്കോസ്, മേരി ജോണ്‍, ജെയിംസ് ജോസഫ്, പി സി റോയി, ത്രേസ്യാമ്മ ബാബു, ബിബിന്‍ ബാബു, കെ ജെ ജെയിംസ്, ബേബി വര്‍ഗ്ഗീസ്, ഷാജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.