Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മ്യതി സംഗമം സംഘടിപ്പിച്ചു.
05/01/2016
പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിററിയുടെ വൈക്കത്ത് സംഘടിപ്പിച്ച സ്മൃതിസംഗമം സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ നിന്നും മണ്‍മറഞ്ഞു പോയ പ്രതിഭകളുടെ സ്മരണാര്‍ത്ഥം നമ്മളൊന്ന് സ്മ്യതി സംഗമം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സ്മ്യതി ദീപം തെളിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ സാബു അനുസ്മരണ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവ് ബി ഹരിക്യഷ്ണന്‍, കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ അക്കരപ്പാടം, സുബ്രമണ്യന്‍ അമ്പാടി, സാംജി ടി വി പുരം, മോഹന്‍ ഡി.ബാബു, അജീഷ് ദാസന്‍, ജെ.ജെ പ്രദീപ്, കെ കെ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.