Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്താന്‍ ആരോഗ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.അജിത്ത് എം.എല്‍.എ
13/11/2015
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്താന്‍ ആരോഗ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.അജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. ഏറെ പരീധനതകളുള്ള ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാത്തതുമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്ന സ്ഥിതിയിലാണ്. 1200ഓളം പേര്‍ ദിനംപ്രതി ഒ.പിയിലും 150ഓളം പേര്‍ ഐ.പിയിലുമായെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും കഠിനാധ്വാനം ചെയ്താണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് എം.എല്‍.എ ആരോഗ്യമന്ത്രിക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ പറയുന്നു. കാര്‍ഡിയോളജി, ന്യൂറോളജി തുടങ്ങിയ ചില പ്രധാന വിഭാഗങ്ങള്‍ ഇവിടെയില്ലാത്തത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ പൊതുവായി തന്നെ ബാധിക്കുമ്പോള്‍ നിലവിലുള്ള മററ് വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ വരുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ താറുമാറാക്കുന്നുണ്ട്. സര്‍ജറിയില്‍ ആകെയുള്ള രണ്ട് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതോടൊപ്പം ശിശുരോഗ വിഭാഗത്തിലും അനസ്‌തേഷ്യയിലും ഉള്‍പ്പെടെ മററ് ആറ് ഒഴിവുകളും ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെ അഞ്ച് ഒഴിവുകളും നികത്താതെ അവശേഷിക്കുന്നത് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയിലും, ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആശുപത്രിയിലെ ഒരു പൊതുപരിപാടിയിലും മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഈ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ തയാറാകണം. ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് ആശുപത്രിയുടെ സമ്പൂര്‍ണമായ വികസനം ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.അജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.