Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേര്‍ത്തല-പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാളിന് 11ന് തുടക്കമാവും
09/08/2017

വൈക്കം: എറണാകുളം അങ്കമാലി അതിരൂപതയിലെ ഏക ചാവറ തീര്‍ത്ഥാടനകേന്ദ്രമായ ചേര്‍ത്തല-പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാളിന് 11ന് തുടക്കമാവും. വൈകുന്നേരം 4.30ന് നടക്കുന്ന ജപമാലയ്ക്കും ആഘോഷമായ ദിവ്യബലിക്കും ശേഷം റവ.ഫാ. ജോസ് ഒഴലക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ പുതിയ കൊടിമരം വെഞ്ചരിപ്പും തിരുന്നാള്‍ കൊടി ഉയര്‍ത്തലും നടക്കും. 14, 15 തീയതികളില്‍ പ്രധാന തിരുനാളും 21, 22 തീയതികളില്‍ എട്ടാമിടം തിരുനാളും ആഘോഷിക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത്, ബത്തേരി രൂപതാ മെത്രാന്‍ റവ.ഡോ.ജോസഫ് മാര്‍ തോമസ്, വരാപ്പുഴ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് റവ.ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നീ സഭാ പിതാക്കന്‍മാര്‍ തിരുനാളിന് പങ്കെടുക്കുന്നു. 10ന് രാവിലെ 6.30ന് മുന്‍ വികാരിയായിരുന്ന വിശുദ്ധ ചാവറപ്പിതാവിന്റെ അനുസ്മരണവും ദിവ്യബലിയും നടക്കും. 12ന് മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ തോമസിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വാഴ്ചദിനമായ 13ന് വൈകിട്ട് 4.30ന് ദിവ്യബലിക്ക് ശേഷം 2018-ലെ സ്ഥാനക്കാരെ തിരുന്നാള്‍ ഏല്‍പ്പിക്കലും, വാഴ്ചയും വേസ്പരദിനമായ 14ന് 3.30ന് സമൂഹദിവ്യബലിക്ക് ശേഷം റവ.ഫാ ജോമോന്‍ കൊച്ചുകണിയാംപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ തിരി, തിരുസ്വരൂപങ്ങള്‍ വെഞ്ചരിപ്പ് പ്രതിഷ്ഠിക്കലും, റവ. ഫാ.ഫാന്‍സിസ് കര്‍ത്തനാം വചനസന്ദേശം നല്‍കലും നടത്തും. തിരുനാള്‍ ദിനമായ 15ന് രാവിലെ 10ന് നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ് നടക്കും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. മരിച്ചവരുടെ ഓര്‍മ്മദിനമായ 16ന് വൈകുന്നേരം 4.30ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ ജോസഫ് പ്ലാക്കല്‍ കാര്‍മ്മികത്വം വഹിക്കും. ഓഗസ്റ്റ് 17-ാം തീയതി മുതല്‍ 21-ാം തീയതി വരെ എല്ലാദിവസവും വൈകിട്ട് 4.30ന് ജപമാലയും ദിവ്യബലിയും ലദീഞ്ഞും പള്ളിപ്പുറത്തമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്. 22ന് പള്ളിപ്പുറത്തമ്മയുടെ പ്രധാന നേര്‍ച്ച കിരീടം എടുത്തുവയ്ക്കല്‍ എട്ടാമിട ദിനമായി ആഘോഷിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ തീരദേശ മേഖലയിലേയ്ക്ക് തൈക്കാട്ടുശ്ശേരി പാലം വഴിയും ആലുവ, വൈറ്റില, തോപ്പുംപടി, കോട്ടയം, അര്‍ത്തുങ്കല്‍ വഴി ആലപ്പുഴ എന്നീ ഭാഗങ്ങളിലേയ്ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതും വൈക്കത്തുനിന്നും പള്ളിക്കടവിലേയ്ക്ക് 14ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി 10 മണിവരെയും 15ന് രാവിലെ മുതല്‍ രാത്രി 10 മണിവരെയും സ്‌പെഷ്യല്‍ ബോട്ട് സര്‍വ്വീസും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം മാട്ടേല്‍ തീര്‍ത്ഥാനടകേന്ദ്രത്തിലേയ്ക്ക് 15ന് വൈകുന്നേരം 5 മണിവരെയും സൗജന്യ ബോട്ട് സര്‍വ്വീസും ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഫൊറോന വികാരി ഫാ.ജോസ് ഒഴലക്കാട്ട് അറിയിച്ചു. കൈക്കാരന്മാരായ കുരുവിള ജോസഫ് പറത്തറ, സണ്ണി ജോര്‍ജ്ജ് കടവില്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോസ് പോള്‍ വാതപ്പള്ളി, രാജേഷ് തോമസ് പഴയകടവില്‍ തട്ടാംപറമ്പില്‍, വൈസ് ചെയര്‍മാന്‍ സാബു കരിയില്‍, പ്രസുദേന്തി ഐസക് തോമസ് പണിക്കാശ്ശേരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.