Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക പാഠശാല നടത്തും
09/08/2017

വൈക്കം: പുരോഗമനകലാസാഹിത്യ സംഘം വൈക്കം ഏരിയകമ്മറ്റിയുടെയും പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സാംസ്‌കാരിക പാഠശാല നടത്തുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് വൈക്കം സത്യാഗ്രഹസ്മാരക മന്ദിരത്തില്‍ തുടക്കം കുറിക്കുന്ന പാഠശാലയില്‍ 'രാമായണ പഠനങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് വാഗ്മിയും ഗ്രന്ഥകാരനുമായ അഡ്വ. കെ അനില്‍കുമാര്‍ പ്രഭാഷണം നടത്തും. എം രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കെ സി കുമാരന്‍ സ്വാഗതമാശംസിക്കും. കെ അരുണന്‍, ബി ശശികുമാര്‍, കെ ആര്‍ ബീന, അഡ്വ. അംബരീഷ് ജി വാസു തുടങ്ങിയവര്‍ സംസാരിക്കും. നിയുക്ത എം ജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ കെ എം അരുണ്‍, യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം കുമാരി വാണി രവീന്ദ്രന്‍ എന്നിവരെ അനുമോദിക്കും.