Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുബശ്രീ സംഘ കൃഷി ഗ്രൂപ്പ് ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി
09/08/2017
തലയാഴം ഗ്രാമപഞ്ചായത്ത് കുടുബശ്രീയുടെ അഭിമുഖ്യത്തില്‍ സംഘ കൃഷി ഗ്രൂപ്പ് ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കുടുബശ്രീയുടെ അഭിമുഖ്യത്തില്‍, കുടുംബശ്രീ മിഷന്‍ സംസ്ഥന വ്യപകമായി നടത്തി വരുന്ന ഓണത്തിന് മുന്നോടിയായുള്ള കുടുബശ്രീ സംഘ കൃഷി ഗ്രൂപ്പ് ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജിമോന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീലകുമാരി, പി.എസ് മുരളീധരന്‍, ടി.സി പുഷ്പരാജന്‍, രഘു, ഉഷാകുമാരി, ജ്യോതി, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ രജില എന്നിവര്‍ പങ്കെടുത്തു.