Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം 15-ാം ദിവസത്തിലേക്ക് കടന്നു.
05/01/2016

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആശുപത്രിക്ക് മുന്നില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യഗ്രഹം 15-ാം ദിവസത്തിലേക്ക് കടന്നു. 32 ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ആശുപത്രിയില്‍ 17 ഡോക്ടര്‍മാര്‍ മാത്രമെയുള്ളൂ. അതില്‍ തന്നെ പലരും പലപ്പോഴും അവധിയിലാണ്. ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സമരത്തിന്റെ പ്രചരണാര്‍ത്ഥം എ.ഐ.വൈ.എഫ് പഞ്ചായത്ത്-മേഖലാ കമ്മിററികളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളും നടത്തി. സമരസന്ദേശജാഥ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് എ.ഐ.വൈ.എഫ് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു എന്നിവര്‍ അറിയിച്ചു. അനിരൂപ്, ദീപു, പ്രസാദ്, ശിവപ്രസാദ്, അനുരാഗ് എന്നിവരാണ് ഇന്നലെ നിരാഹാരം ആരംഭിച്ചത്.