Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കാരത്തിന് ഐക്യദാര്‍ഢ്യവുമായി സി.പി.ഐ ടൗണ്‍ ബ്രാഞ്ച് രംഗത്ത്.
08/08/2017

വൈക്കം: നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കാരത്തിന് ഐക്യദാര്‍ഢ്യവുമായി സി.പി.ഐ ടൗണ്‍ ബ്രാഞ്ച് രംഗത്ത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും, കിഴക്കേനടയും തെക്കേനടയും ഉള്‍പ്പെടുന്ന നഗരത്തിന്റെ പ്രധാനഭാഗങ്ങള്‍ക്കുകൂടി വികസന സാധ്യത നല്‍കുന്നതുമായ ട്രാഫിക് പരിഷ്‌കരണം സ്വാഗതാര്‍ഹമാണെന്ന് ബ്രാഞ്ച് ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. വണ്‍വേ സംവിധാനം കര്‍ശനമായി പാലിക്കുവാനും അനാവശ്യമായ പാര്‍ക്കിംഗ് മൂലം ഉണ്ടാകുന്ന ബ്ലോക്കുകള്‍ പരിഹരിക്കുവാനും പോലീസ് കാര്യക്ഷമമായി ഇടപെടണം. മുന്‍പ് വലിയകവലിയില്‍ സ്ഥാപിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍, എന്‍.അനില്‍ബിശ്വാസ്, പി.കെ അച്യുതന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍ എന്നിവര്‍ പ്രസംഗിച്ചു