Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തും
08/08/2017

വൈക്കം: കാലക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ചെമ്മനാകരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തുന്നു. വടക്കേനടയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടത്തുന്നത്. ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, ന്യൂറോ എന്നീ വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 8.30 മുതല്‍ 20 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അഡ്വ. കെ പി റോയി അറിയിച്ചു.