Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ വ്യവസായ സഹകരണസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
08/08/2017
ചെമ്മനത്തുകരയില്‍ അനുവദിച്ച 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണസംഘം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമത്തെ ലക്ഷ്യമാക്കി ചെമ്മനത്തുകരയില്‍ അനുവദിച്ച 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണസംഘം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള ചകിരി വിതരണം കയര്‍ അപ്പക്‌സ് ബോര്‍ഡ് മെമ്പര്‍ കെ.ബി രമ നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് കെ.ആര്‍ സഹജന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ഗീത പ്രകാശന്‍, കെ.അരുണന്‍, വേണുഗോപാല്‍, സ്വരാജ്, കെ.പി ചന്ദ്രബോസ്, ഇ.എന്‍ സലിമോന്‍, കെ.എന്‍ നടേശന്‍, എം.എ വേലപ്പന്‍, ടി.എം മജീഷ് എന്നിവര്‍ പ്രസംഗിച്ചു.