Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബസ്സുകള്‍ സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്നതിനും വഴിവിളക്കുകള്‍ തെളിയിക്കുന്നതിനും നടപടിയുണ്ടാകണം : സി പി ഐ മിഠായിക്കുന്ന് ബ്രാഞ്ച്
07/08/2017

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക്, ഡി ബി കോളേജ് ബസ് സ്റ്റോപ്പുകളില്‍ ബസ്സുകള്‍ നിറുത്താതെ പോകുന്നത് യാത്രക്ലേശമുണ്ടാക്കുന്നു. ധാരാളം യാത്രക്കാരും കോളേജ് വിദ്യാര്‍ത്ഥികളും ബസ് കാത്തുനില്‍ക്കുന്ന സ്റ്റോപ്പുകളാണ് ഇത്. കൂടാതെ കാരാത്ര-വെട്ടിക്കാട്ട്മുക്ക് പ്രദേശങ്ങളില്‍ രാത്രി സമയങ്ങളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തത് ജോലികഴിഞ്ഞു വരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് സി പി ഐ മിഠായിക്കുന്ന് ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാസ്‌ക്കരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ ഡി വിശ്വനാഥന്‍, കെ എസ് രത്‌നാകരന്‍, അനില്‍ ചള്ളാങ്കല്‍, പി ഹരിഹരന്‍, ഷിബുരാജ് എന്നിവര്‍ സംസാരിച്ചു.