Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ പി എം എസ് കോട്ടയം ജില്ലാ സമ്മേളനം
07/08/2017
കെ പി എം എസ് കോട്ടയം ജില്ലാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ പി എം എസ് കോട്ടയം ജില്ലാ സമ്മേളനം വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. ചാത്തന്‍മാസ്റ്ററും, പി കെ രാഘവനും, എസ് ശശാങ്കനും നയിച്ച കെ പി എം എസിന്റെ പഴയകാല പ്രവര്‍ത്തന പാരമ്പര്യം ഉള്‍ക്കൊണ്ടാണ് പി എം വിനോദ് നേതൃത്വം നല്‍കുന്ന സഭ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം സി കെ ആശ എം എല്‍ എ നടത്തി. ജില്ലാ പ്രസിഡന്റ് വൈക്കം ബാബു അദ്ധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം വിനോദ്, സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ വി അനില്‍കുമാര്‍, കെ പി വൈ എം സംസ്ഥാന പ്രസിഡന്റ് രതീഷ് കൊച്ചുപറമ്പില്‍, ട്രഷറര്‍ പുഷ്പകുമാര്‍, ജില്ലാ സെക്രട്ടറി ഇ ജി സജീവ്, കെ ശിവദാസന്‍, എന്‍ കെ ഗിരീഷ്‌കുമാര്‍, റ്റി കെ കുഞ്ഞുമോന്‍, സി കെ പുരുഷോത്തമന്‍, കെ ചെല്ലപ്പന്‍, എ ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ വായ്പകള്‍ വരുമാന പരിധിനോക്കാതെ എഴുതി തള്ളണമെന്നും ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് ഭൂമി നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആദ്യകാല ജില്ലാ യൂണിയന്‍ നേതാക്കളെ സമ്മേളനത്തില്‍ ആദരിച്ചു.