Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്രവ്യകലശവും മഹാഗണപതിഹവനവും
07/08/2017
പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹവനവും ദ്രവ്യകലശ പൂജയും നടത്തുന്നു

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദ്രവ്യകലശവും മഹാഗണപതിഹവനവും നടത്തി. ക്ഷേത്രം തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മേല്‍ശാന്തി വിനു ഡി നമ്പൂതിരി, എമ്പ്രാന്തിരിമാരായ ശിവദാസന്‍, വിനോദ്, സുരേഷ് എന്നിവരും കാര്‍മികരായി. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് വിനു ഡി നമ്പൂതിരി, സെക്രട്ടറി ടി സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.