Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വ്വേദ സിദ്ധമെഡിക്കല്‍ ക്യാമ്പും പകര്‍ച്ചപനിയ്ക്ക് പ്രതിരോധ മരുന്ന് വിതരണവും
07/08/2017
ടൗണ്‍ റോട്ടറി ക്ലബ്ബും ശാന്തിഗിരി ആശ്രമവും ടി വി പുരത്ത് നടത്തിയ സൗജന്യ വൈദ്യ പരിശോധനാക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെക്കം: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ശാന്തിഗിരി ആശ്രമത്തിന്റെയും നേതൃത്വത്തില്‍ ടി വി പുരം പഞ്ചായത്തില്‍ ആയുര്‍വ്വേദ സിദ്ധമെഡിക്കല്‍ ക്യാമ്പും പകര്‍ച്ചപനിയ്ക്ക് പ്രതിരോധ മരുന്ന് വിതരണവും നടത്തി. പറക്കാട്ടുകുളങ്ങര കയര്‍സംഘം ഹാളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എം സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ഐസക്, ഷൈന്‍കുമാര്‍, ജോസഫ് ലൂക്കോസ്, ഡി നാരായണന്‍ നായര്‍, ജീവന്‍ ശിവറാം, പി എ സുധീരന്‍, എസ് അനീഷ്, ബ്രഹ്മചാരി അനൂപ്, നന്ദുലാല്‍, ജോയി ജ്യോതീസ്, ടാഗോര്‍, ഡോ.കൃഷ്ണ, ഡോ.അനൂപ് എന്നിവര്‍ പ്രസംഗിച്ചു.