Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭാസംഗമം നടത്തി
07/08/2017
വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം കേരള ബാര്‍ കൗണ്‍സിലര്‍ ഡയറക്ടര്‍ ഡോ. എന്‍ ആര്‍ മാധവമേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ് വിദ്യാഭ്യാസം. അത് ശരിയായ അളവില്‍ നേടിയെടുക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭകളെന്ന് കേരള ബാര്‍ കൗണ്‍സിലര്‍ ഡയറക്ടര്‍ പത്മശ്രീ ഡോ. എന്‍ ആര്‍ മാധവമേനോന്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ മഹത്വം മറ്റാരെക്കാളും മുന്‍പേ തിരിച്ചറിഞ്ഞ മഹാനാണ് മന്നത്ത് പത്മനാഭന്‍. അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വമാണ് നമ്മുടെ ജീവിത വിജയത്തിന് നിദാനമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് എന്‍ എന്‍ എസ് യൂണിയന്‍ 97 കരയോഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 75 പ്രതിഭകളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കെ എന്‍ എന്‍ സ്മാരക എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എസ് മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍ ജി ബാലചന്ദ്രന്‍, എം എസ് എസ് എസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണന്‍, വനിതായൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, എന്‍ എസ് എസ് ഇന്‍സ്‌പെക്ടര്‍ എസ് മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.