Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം സ്‌ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
07/08/2017
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ആദിത്യന് ഹൈസ്‌ക്കൂള്‍ വിഭാഗം അധ്യാപക-അനധ്യാപക കൂട്ടായ്മയില്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും എം.എല്‍.എ ചടങ്ങില്‍ നിര്‍വഹിച്ചു. മികവ് 2017-18 പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്തും, അന്നം പദ്ധതി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാ റെജിയും ഉദ്ഘാടനം ചെയ്തു. മുന്‍ ഹെഡ് മിസ്ട്രസ്സ് പി.സുനിജയെ ഗ്രാമപഞ്ചായത്ത് അംഗം ഗീത ജോഷി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി മധു, പ്രിന്‍സിപ്പാള്‍ കെ.ബി ലൈലാമ്മ, ഹെഡ് മാസ്റ്റര്‍, ബാബു പയ്യത്ത്, ഹെഡ്മിസ്ട്രസ്സ് എസ്.ഷാലിമോള്‍, ജ്യോതി ബാബു, അശോകന്‍, കെ.പി ചന്ദ്രബോസ്, എം.എസ് രാമചന്ദ്രന്‍, അഡ്വ. എസ്.സാനു, വി.എന്‍ പുഷ്പന്‍, സെബാസ്റ്റ്യന്‍, ആന്റണി, കെ.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.