Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു
07/08/2017
നെഹ്‌റു യുവകേന്ദ്രയും തലയോലപ്പറമ്പ് വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നെഹ്‌റു യുവകേന്ദ്രയും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും സംയുക്തമായി അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജുമോന്‍ ടി.മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ലെഫ്. റോയി മാത്യു, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടോമി ജോസഫ്, വി.എന്‍ ബിബു, പാര്‍വതി ചന്ദ്രന്‍, വി.ആന്‍സി ഡേവിസ്, ബിനു ചന്ദ്രന്‍, കെ.ഷനില്‍, കെ.എസ് സൂര്യ, ഡോ. കെ.എം.എച്ച് ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: നെഹ്‌റു യുവകേന്ദ്രയും തലയോലപ്പറമ്പ് വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി യുവജനങ്ങള്‍ക്കായി തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇക്ബാല്‍ ക്ലാസ് എടുത്തു. വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.ഡി സുമേഷ്, കെ.പി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.