Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
05/08/2017
വൈക്കത്ത് ആരംഭിച്ച ഡിജിറ്റല്‍ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ സര്‍വീസ് വിഭാഗം കേരള ഗവണ്‍മെന്റിന്റെ ചാരിറ്റി രജിസ്‌ട്രേഷന്‍ ഇന്ത്യ ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കേഷനുള്ള ഡിവിഷന്‍ സെന്റര്‍ ജനസേവനകേന്ദ്രം വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ദീപപ്രകാശനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ വി.വി.സത്യന്‍, ആര്‍.സന്തോഷ്, ജനസേവനകേന്ദ്രം ചെയര്‍മാന്‍ കല്ലാര്‍ ഹരികുമാര്‍, ജില്ലാ മാനേജര്‍ സുരേഷ് ആര്‍.പിള്ള, ഡിവിഷണല്‍ മാനേജര്‍ കെ.പി ദിനേഷ്, അക്കരപ്പാടം ശശി എന്നിവര്‍ പ്രസംഗിച്ചു . കോടതിക്കു സമീപം കണ്ടത്തില്‍ ബില്‍ഡിംഗിലാണ് ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള സേവനങ്ങള്‍ സൗജന്യമായി ലഭിക്കും.