Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം 6ന്
05/08/2017

വൈക്കം: വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 145-ാം നമ്പര്‍ ബൂത്ത്തല ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം 6ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേരുവള്ളിയില്‍ ടോമി മണപ്പള്ളിയുടെ വസതിയില്‍ നടക്കും. കെ.പി.സി.സി എക്‌സി. അംഗം എന്‍.എം താഹ ഉദ്ഘാടനം ചെയ്യും. ബൂത്ത് പ്രസിഡന്റ് കെ.എസ് സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, ഡി.സി.സി സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ പഠനോപകരണ വിതരണവും നടത്തും.