Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം ഇന്ന് (6ന്)
05/08/2017

വൈക്കം: കേരള പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം ഇന്ന് (6ന്) വൈക്കം സീതാറാം ഓഡിറ്റോയത്തില്‍ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വൈക്കം ബാബു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും, ജനറല്‍ സെക്രട്ടറി പി.എം വിനോദ് സഭാസന്ദേശവും നിര്‍വഹിക്കും. സി.കെ ആശ എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കന്ന യുവജന മഹിളാ സമ്മേളനം കെ.പി.വൈ.എം സംസ്ഥാന ട്രഷറര്‍ പുഷ്പകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി. സെക്രട്ടറി എന്‍.കെ ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍സംസ്ഥാന കമ്മിറ്റി അംഗം കെ.ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തും. മോനിച്ചന്‍, അഭിലാഷ് മറ്റക്കര, ഷാജി മുട്ടേല്‍, സുലോചന ബാബു എന്നിവര്‍ പ്രസംഗിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈക്കം ബാബു, രതീഷ് കൊച്ചുപറമ്പില്‍, എന്‍.കെ ഗിരീഷ്‌കുമാര്‍, പി.കെ ശശിധരന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.