Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക സേവനകേന്ദ്രം സ്ഥാപിക്കുന്നു.
05/08/2017

വൈക്കം: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് വൈക്കം ബ്ലോക്ക് പരിധിയില്‍ തലയാഴത്ത് ഒരു കാര്‍ഷിക സേവനകേന്ദ്രം സ്ഥാപിക്കുന്നു. ഈ കാര്‍ഷിക സേവനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള സേവനദായകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. റിട്ടയേര്‍ഡ് എ ഒ, ഐ റ്റി ഐ, ഐ റ്റി സി രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍, വി എച്ച് എസ് ഇ അഗ്രിക്കള്‍ച്ചര്‍ പാസ്സായവര്‍, എസ്.എസ്.എല്‍.സി വരെ പഠിച്ചവര്‍ അല്ലെങ്കില്‍ പാസ്സായവര്‍, എഴുതാനും വായിക്കാനും അറിയാവുന്ന 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവര്‍ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ആഭിമുഖ്യമുള്ളവരും കാര്‍ഷിക സേവന കേന്ദ്രത്തിലൂടെ നിര്‍ദ്ദിഷ്ട സേവനം നല്‍കാന്‍ താല്‍പ്പര്യമുള്ളവരുമായിരിക്കണം. അപേക്ഷകര്‍ വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലോ, നഗരസഭയിലോ താമസിക്കുന്നവരായിരിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് കാര്‍ഷികസേവനകേന്ദ്രം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിട്ടുള്ള അപേക്ഷര്‍ ഓഗസ്റ്റ് 7ന് 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഉദയനാപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിന്‍കോഡ്-686143 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണ്. ഓഗസ്റ്റ് 9ന് രാവിലെ മണിക്ക് എ ഡി എ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലോ, അറ്റസ്റ്റഡ് കോപ്പിയുമായോ ഹാജരാകേണ്ടതാണെന്ന് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.