Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടിയുടെ പദ്ധതിയുമായി വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍
05/08/2017
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.9 കോടി രൂപയുടെ പദ്ധതിയുമായി താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ വാര്‍ഷിക ബജറ്റ്. മന്നം ടവര്‍ നിര്‍മാണം, കാട്ടാമ്പാക്കില്‍ യൂണിയന്‍വക സ്ഥലത്ത് കൃഷി, എ.എസ് നാരായണന്‍ നായര്‍ സ്മാരക മന്ദിര നിര്‍മാണം, ജീവകാരുണ്യ സഹായം, വിവാഹ സഹായം, ഭവന നിര്‍മാണ ഗ്രാന്റ്, ചികിത്സാ സഹായം, മാനവ വിഭവശേഷി പ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരിക-അധ്യാത്മിക പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ 2016-17 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും 2017-18 ലെ ബജറ്റും അവതരിപ്പിച്ചു. കെ.എസ് രാമചന്ദ്രന്‍ നായര്‍, കെ.കെ മധുസൂദനന്‍ നായര്‍, എ.എന്‍ സോമന്‍, സുധാകരന്‍ നായര്‍, ശിവന്‍കുട്ടി നായര്‍, രാജഗോപാലന്‍, കെ.വേലായുധന്‍ നായര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.എസ്.എസ്.എസ്. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു