മടിയത്തറ സ്ക്കൂളില്‍ പച്ചക്കറി തോട്ടമൊരുങ്ങുന്നു
05/08/2017
മടിയത്തറ സ്ക്കൂളില്‍ ആരംഭിച്ച ജൈവപച്ചക്കറിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിക്കുന്നു.
വൈക്കം: കൃഷിവകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ മടിയത്തറ സ്ക്കൂളില്‍ ജൈവപച്ചക്കറി തോട്ടമൊരുങ്ങുന്നു. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ മികച്ച തയ്യാറെടുപ്പോടെ വിപുലമായ രീതിയിലാണ് ഇത്തവണ കൃഷി ആരംഭിച്ചിരിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ഡ്രിപ്പ് ഇറിഗേഷനും പ്ലാസ്റ്റിക് മള്‍ച്ചിംഗും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി പച്ചക്കറിത്തൈ നട്ട് ജൈവകൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പി.സൗദാമിനി, കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, കൃഷി അസിസ്റ്റന്റ് മെയ്സണ്‍ മുരളി, പി.ടി.എ പ്രസിഡന്റ് സുകുമാരന്‍ നായര്‍, സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ.ജി മഞ്ജു, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു.