Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം
05/08/2017
അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ 'അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി'യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു.

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉദയനാപുരം മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. മിനി ജോസ് പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നും വീതം വിതരണം ചെയ്തു. സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, അനിജി പ്രസാദ്, പി.എസ് മോഹനന്‍, പ്രവീണ സിബി, എ.പി നന്ദകുമാര്‍, സബീന എ.അലി എന്നിവര്‍ പ്രസംഗിച്ചു.