Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹാഘോഷം സ്‌നേഹസംഗമവേദിയായി മാറിയത് ക്ഷണിതാക്കള്‍ക്ക് വ്യത്യസ്ത അനുഭവമായി.
05/01/2016

വിവാഹാഘോഷം സ്‌നേഹസംഗമവേദിയായി മാറിയത് ക്ഷണിതാക്കള്‍ക്ക് വ്യത്യസ്ത അനുഭവമായി. ഇടവട്ടം വൈഷ്ണവം ചക്രപാണി ദമ്പതികളുടെ മകന്‍ ചന്ദ്രജിത്തും എറണാകുളം നായരമ്പലം ഏലുപറമ്പില്‍ പ്രദീപിന്റെ മകള്‍ ലക്ഷ്മിയും തമ്മിലുള്ള വിവാഹാഘോഷമാണ് സ്‌നേഹസംഗമത്തിന് വേദിയായത്. എ.വി അശോകന്‍ ശിവഗിരിമഠം, മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം പ്രൊഫ. കെ.എസ് ഇന്ദു എന്നിവര്‍ സ്‌നേഹസംഗമസന്ദേശം നല്‍കി. വധൂവരന്‍മാരുടെ ബന്ധുമിത്രാദികളും ഹര്‍ഷാരവത്തോടെയാണ് എതിരേററത്.