Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ കര്‍ക്കിട കഞ്ഞി നല്‍കി
05/08/2017

തലയോലപ്പറമ്പ്: വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ക്കിട കഞ്ഞി വിതരണം ചെയ്തു. കര്‍ക്കിടകമാസത്തിലെ മരുന്നുകഞ്ഞിയുടെ ഗുണങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ പുത്തരി കഞ്ഞിയും ചെറുപയര്‍ പുഴുക്കും മാങ്ങാക്കറിയും ചേര്‍ത്തുള്ള സമീകൃതാഹാരം കുട്ടികള്‍ക്ക് നില്‍കിയത്. പി.ടി.എ പ്രസിഡന്റ് പി.ആര്‍ അശോകന്‍, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ജീവ രമേശ്, നുസൈബ നാസര്‍, ഷീന ജയേഷ് എന്നിവരും സ്‌ക്കൂള്‍ അധ്യാപകരും നേതൃത്വം നല്‍കി.