Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചര്‍ച്ചാ ക്ലാസ് സംഘടിപ്പിച്ചു.
04/08/2017

വൈക്കം: കേരള സംസ്ഥാന സര്‍ക്കാരും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും നടത്തിവരുന്ന ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ പരിപാടിയായ വിമുക്തിയുടെ ഭാഗമായി നേരേകടവ് മഹാത്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ മനുഷ്യനെ മയക്കുന്ന ലഹരി എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് സംഘടിപ്പിച്ചു. വൈക്കം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബു എസ് എസ് വിഷയം അവതരിപ്പിച്ചുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ. അനൂപ് പി എന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ എസ് സജീവ്കുമാര്‍ സ്വാഗതമാശംസിച്ചു. സി ഇ ഒ ദീപേഷ് ക്ലാസ്സെടുത്തു. സാബു പി മണലൊടി, സുമേഷ് എസ് എ എന്നിവര്‍ സംസാരിച്ചു.