Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു.
04/08/2017

വൈക്കം: ഗ്രാമപഞ്ചായത്തുകളായ വെച്ചൂര്‍, ചെമ്പ്, ഉദയനാപുരം, മറവന്‍തുരുത്ത്, ടി വി പുരം എന്നിവിടങ്ങളില്‍ ലൈഫ്മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ- ഐ ഡി ഡി എസ് ഓഫീസ്, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോട്ടയം, അംഗനവാടികള്‍, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൈക്കം ബ്ലോക്ക് ഓഫീസ്, വൈക്കം താലൂക്ക് ഓഫീസ്, സ്‌കൂളുകള്‍, കൃഷിഭവന്‍, വെറ്ററിനറി ആശുപത്രി എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിന്‍മേലുള്ള ആക്ഷേപങ്ങള്‍ 10-ാം തീയതി വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ചു.