Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് അവാര്‍ഡ് ഈവനിംഗും യുവജനസംഗമവും
04/08/2017

വൈക്കം: എസ് എന്‍ ഡി പി ശാഖയോഗം 1184 ടൗണ്‍ നോര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് അവാര്‍ഡ് ഈവനിംഗും യുവജനസംഗമവും നടത്തി. ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന പരിപാടി സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ നാരായണന്‍ എഴുകണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത് മുഖ്യപ്രഭാഷണം നടത്തി. വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സുഭാഷ് മെറിറ്റ് അവാര്‍ഡ് വിതരണം നടത്തി. ഹരിതകേരളം പദ്ധതിയില്‍ ഏറ്റവും മികച്ച പ്രഥമാദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ചന്ദ്രമതി ടീച്ചറെ ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം പി സെന്‍ ആദരിച്ചു. ‘പുതിയ ലോകം, പുതിയ തലമുറ-രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഡോ. മേരി മെറ്റില്‍ഡ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. അഡ്വ. ചന്ദ്രബാബു, എടാടന്‍, ബിജു വി കണ്ണേഴന്‍, സൗദാമിനി, ബിജിനി പ്രകാശന്‍, അശോകന്‍ വെള്ളവേലി, അംബിക ദിലീപ്, നീലാംബരന്‍ വെണ്ണായപ്പള്ളി, ഉണ്ണികൃഷ്ണന്‍ അനിഴം തുടങ്ങിയവര്‍ സംസാരിച്ചു.