Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ സീനിയര്‍ നീന്തല്‍ മത്സരങ്ങളില്‍ കൊടിയാട് കടവില്‍ സ്വിമ്മിംഗ് ക്ലബ്ബില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ക്ക് മികച്ച വിജയം.
03/08/2017
പാലായില്‍ നടന്ന ജില്ലാ സീനിയര്‍ നീന്തല്‍ മത്സരങ്ങളില്‍ വിജയിച്ച കൊടിയാട് കടവില്‍ സ്വിമ്മിംഗ് ക്ലബ്ബിലെ കുട്ടികള്‍ പരിശീലകന്‍ വി ടി പ്രസന്നനൊപ്പം.

വൈക്കം: പാലാ തോപ്പന്‍സ് സ്വിമ്മിംഗ് പൂളില്‍ നടന്ന ജില്ലാ സീനിയര്‍ നീന്തല്‍ മത്സരങ്ങളില്‍ കൊടിയാട് കടവില്‍ സ്വിമ്മിംഗ് ക്ലബ്ബില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ക്ക് മികച്ച വിജയം. അര്‍ജുന്‍ പി സന്തോഷ്, ആര്‍ ആദര്‍ശ്, ഡി പി ഡിപിന്‍ എന്നിവരാണ് വിജയം നേടിയത്. മത്സരത്തില്‍ ക്ലബ്ബിന് രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവ ലഭിച്ചു. അര്‍ജുന്‍ പി സന്തോഷ്, ആര്‍ ആദര്‍ശ് എന്നിവര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിക്കും.