Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി തൈകള്‍ വിതരണം
03/08/2017
ഇറുമ്പയം ടാഗോര്‍ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം പച്ചക്കറി തൈകള്‍ വിതരണം തുടങ്ങി. ക്ലബ്ബ് പ്രവര്‍ത്തകര്‍ അഞ്ഞൂറ് ഗ്രോബാഗുകളില്‍ വിവിധയിനം പച്ചക്കറിതൈകള്‍ നട്ടുവളര്‍ത്തി ഓണത്തിന് വിളവെടുക്കാന്‍ തക്കവിധം അറുപത് രൂപ നിരക്കിലാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. പരിപാടിയുടെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വഹിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍, ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.