Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജി.എസ്.ടി ആശങ്കകള്‍ അകറ്റാന്‍ സുസജ്ജ സംവിധാനത്തോടെ ക്യാപ്പിറ്റല്‍ പ്ലസ്
02/08/2017
കെ എന്‍ ജയന്‍

വൈക്കം: ജി.എസ്.ടി ആശങ്കകള്‍ അകറ്റാന്‍ സുസജ്ജ സംവിധാനത്തോടെ വൈക്കം സ്വദേശി കെ.എന്‍ ജയന്റെ ഉടമസ്ഥതയിലുള്ള ക്യാപ്പിറ്റല്‍ പ്ലസ്. കേരളത്തില്‍ ഏഴ് ബ്രാഞ്ചുകള്‍ ഉള്ള ക്യാപ്പിറ്റല്‍ പ്ലസിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റല്‍ ഓഫീസ് വൈക്കത്തെ വലിയകവലയ്ക്ക് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും ലളിതവും ആയാസരഹിതവുമായി ജി.എസ്.ടി കൈകാര്യം ചെയ്യത്തക്ക രീതിയിലാണ് ജയന്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള ഇദ്ദേഹത്തിന്റെ പ്രവൃത്തി പരിചയം പുതിയ നികുതി സമ്പ്രദായ രീതിക്കനുയോജ്യമായ നവീന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലും പ്രതിഫലിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനം പങ്കിടത്തക്ക വിധത്തിലാണ് ജി.എസ്.ടിയുടെ ഘടന. 5, 12, 18, 28 എന്നീ ശതമാനങ്ങളിലാണ് ജി.എസ്.ടി നികുതി പരിധി. ഈ സംവിധാനം നിലവിലാകുന്നതോടെ നികുതി നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും. രജിസ്‌ട്രേഷന്‍, റിട്ടേണ്‍, പേയ്‌മെന്റ് എന്നീ മൂന്ന് ഘട്ടങ്ങളാണ് ജി.എസ്.ടി നെറ്റ്‌വര്‍ക്കിലുള്ളത്. ബിസിനസ്സ് പ്രക്രിയ പൂര്‍ണ്ണമായും രേഖപ്പെടുത്തുന്നതിനാല്‍ നികുതി വെട്ടിപ്പിനുള്ള സാധ്യതകള്‍ ഇല്ലാതാകും. വേണ്ടത്ര ജി.എസ്.ടി സാക്ഷരത ഇല്ലാത്തവരെ അത് നല്‍കി അവര്‍ക്ക് ഏകീകൃത നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കത്തക്ക രീതിയിലാണ് ക്യാപ്പിറ്റല്‍ പ്ലസ് വികസിപ്പിച്ചെടുത്തിരിക്കുന്ന ജി.എസ്.ടി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജയന്‍ പറയുന്നു. 24 X 7 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും മറ്റ് സേവനങ്ങളും ക്യാപ്പിറ്റല്‍ പ്ലസിന്റെ പ്രത്യേകതയാണ്. ഭാര്യ രേണുകയുടെ പിന്തുണയും മക്കളായ ആദിത്യ, അക്ഷര എന്നിവരുടെ പ്രോത്സാഹനവും തൊഴില്‍ മേഖലയില്‍ ഈ യുവാവിന് കരുത്തേകുന്നു. അന്വേഷണങ്ങള്‍ക്ക് 9447797426 എന്ന നമ്പരില്‍ ബന്ധപ്പെടുക.