Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ സര്‍വേ നടപടികള്‍ തുടങ്ങി
02/08/2017
നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് വൈക്കം നഗരസഭ

വൈക്കം: നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നടത്തുന്ന സര്‍വേ നടപടികള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരത്തിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ക്ഷേമകാര്യസമിതിയുടെ നേതൃത്വത്തില്‍ എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റും, നഗരസഭയുടെ ആരോഗ്യവിഭാഗവുമാണ് സര്‍വേ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഭവനരഹിതരായി തെരുവില്‍ അന്തിയുറങ്ങുന്നവരുടെ വിശദാംശങ്ങള്‍ പഠിച്ച് അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് സര്‍വേ ലക്ഷ്യമിടുന്നത്. സര്‍വേയിലൂടെ ഏഴു പേരെയാണ് തെരുവില്‍ അന്തിയുറങ്ങുന്നവരായി കണ്ടെത്തിയിരിക്കുന്നത്. മക്കള്‍ ഉപേക്ഷിച്ച വൃദ്ധര്‍, വീട്ടുകാരുപേക്ഷിച്ചവര്‍, വാടകയ്ക്ക് താമസിക്കുവാന്‍ സാമ്പത്തികമില്ലാത്ത ദിവസ വേതനക്കാര്‍, മാനസിക രോഗികള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ തെരുവിലെത്തിയവരെ സര്‍വേയിലൂടെ കണ്ടെത്തി. ഇങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. സര്‍വേയ്ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ അഡ്വ. അംബരീഷ് ജി.വാസു, എ.സി മണിയമ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല, മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരായ സന്ധ്യാ ശിവന്‍, രഞ്ജിനി മോള്‍, സല്‍പ്രിയ, കെ.സി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.