Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം
02/08/2017
കോണ്‍ഗ്രസ് (ഐ) ചെമ്പ് മണ്ഡലത്തിലെ അഞ്ച്, ആറ്, ഏഴ് ബൂത്തുകളുടെ സംയുക്ത ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം കാട്ടിക്കുന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാവുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോണ്‍ഗ്രസ് (ഐ) ചെമ്പ് മണ്ഡലത്തിലെ അഞ്ച്, ആറ്, ഏഴ് ബൂത്തുകളുടെ സംയുക്ത ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം കാട്ടിക്കുന്നിലെ ആഞ്ഞിലിയ്ക്കല്‍ കെ.വി പൗലോസിന്റെ വസതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, പി.കെ ദിനേശന്‍, പി.വി സുരേന്ദ്രന്‍, എം.കെ ഷിബു, ലീന ഡി.നായര്‍, എസ്.ജയപ്രകാശ്, റഷീദ് മങ്ങാടന്‍, റെജി മേച്ചേരി, സ്മിത പ്രിന്‍സ്, സുന്ദരന്‍, ഷണ്‍മുഖന്‍, പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.