Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം അപലപനീയം: ഉമ്മന്‍ ചാണ്ടി
01/08/2017
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലെ പൊതി ബൂത്ത് കുടുംബസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്ന സി.പി.എം അണികളെ നിലക്കുനിര്‍ത്താന്‍ കഴിയാത്ത പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാട്ടുന്ന ധാര്‍ഷ്ട്യം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കോണ്‍ഗ്രസ് തലയോലപ്പറമ്പ് പൊതി ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മുന്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൂത്ത് പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വക്താവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ആമുഖപ്രസംഗം നടത്തി. അഡ്വ. പി.പി സിബിച്ചന്‍, ആക്കപ്പാടം ശശി, എന്‍.എം താഹ, മോഹന്‍ ഡി. ബാബു, അഡ്വ. വി.വി.സത്യന്‍, അഡ്വ. എ.സനീഷ് കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, ധനു ജി.നായര്‍, ജയ് ജോണ്‍ പേരയില്‍ പി.വി പ്രസാദ്, എം.കെ ഷിബു, പി.കെ ദിനേശന്‍, അഡ്വ. വി.സമ്പത്ത്കുമാര്‍, കെ.വി.കരുണാകരന്‍, വി.കെ.ശശിധരന്‍, എസ്. ജയപ്രകാശ്, ലീന ഡി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.