Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കരയോഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും
01/08/2017
മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ.സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കരയോഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആവിഷ്‌ക്കരിക്കും. എച്ച് ആര്‍ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനം എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി വേണുഗോപാല്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എന്‍ എസ് എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ് മധു,പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍ ജി ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ശ്രീദേവി ,വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.