Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
01/08/2017
അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചകിരി- കയര്‍-വ്യവസായ തൊഴിലാളി യൂണിയന്‍ താലൂക്ക് ആഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കുക, അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചകിരി- കയര്‍-വ്യവസായ തൊഴിലാളി യൂണിയന്‍ സി ഐ ടി യു താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ഗണേശന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ എസ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ എന്‍ സാലിമോന്‍, കെ ബി രമ, കെ പി ചന്ദ്രബോസ്, കെ എന്‍ നടേശന്‍, എ പി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.